ഇൻകാസ് ഖത്തർ ‘മധുരമീ ഓണം-2026’ ഓണാഘോഷം സംഘടിപ്പിച്ചു.

ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ ഉദ്ഘാടനം ചെയ്തു. ഇൻകാസ് പ്രസിഡൻ്റ് സിദ്ധീഖ് പുറായിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി ബോബൻ സ്വാഗതം ആശംസിച്ചു.

ഐ.സി.സി പ്രസിഡൻ്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡൻ്റ് താഹ മുഹമ്മദ്, ഐ.എസ്.സി വൈസ് പ്രസിഡൻ്റ് സിതേന്ദു പാൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഇൻകാസ് രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ.കെ.ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇൻകാസ് വേദികളിലെ സ്ഥിരം സാന്നിധ്യവും, ഏഷ്യനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ജേതാവുമായ ശിവപ്രിയ സുരേഷ്, ഇൻകാസ് അംഗവും, ഖത്തർ എയർവേയ്സിൽ നിന്നും കേഡറ്റ് പൈലറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ നോയൽ കെ.ബോബനെയും ചടങ്ങിൽ അനുമോദിച്ചു.

ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ വി.എസ്. അബ്‌ദുൾ റഹ്‌മാൻ, അഷറഫ് വടകര, അൻവർ സാദത്ത്, സി. താജുദ്ദീൻ, ജയപാൽ മാധവൻ, സിറാജ് പാലൂർ, ബി.എം. ഫാസിൽ, മനോജ് കൂടൽ, സഞ്ജയ് രവീന്ദ്രൻ, ഫാസിൽ അബൂബക്കർ, സർജിത്ത് കുട്ടംപറമ്പത്ത്, എഡ്‌വിൻ സെബാസ്‌റ്റ്യൻ, മഞ്ജുഷ ശ്രീജിത്ത്, ലിയോ തോമസ്സ്, ഷെമീർ പുന്നൂരാൻ, മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ലേഡീസ് വിംഗ്- യൂത്ത് വിംഗ് ഭാരവാഹികളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നല്കി.

വിവിധ അപെക്സ് ബോഡി ഭാരവാഹികളും, സംഘടനാ പ്രതിനിധികളും, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു.ഇൻകാസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.ഓണാഘോഷ കമ്മിറ്റി കൺവീനർ ഈപ്പൻ തോമസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *