പിണറായിക്കെതിരെ എഫ്.ഐ.ആർ; വിശദ വാദത്തിന് മാറ്റി ഹൈകോടതി

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടററേറ്റ് (ഇ.ഡി) സർക്കാറിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കണമോ എന്ന കാര്യത്തിലെ നിയമപ്രശ്നത്തിൽ ഹൈകോടതി വിശദ വാദം കേട്ട് തീരുമാനമെടുക്കും. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിന്‍റെ പകർപ്പ് മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഇ.ഡിക്ക് നിർദേശം നൽകിയ ജസ്റ്റിസ് എ. ബദറുദ്ദീൻ, നിയമപ്രശ്നത്തിൽ വിശദ വാദം കേൾക്കാൻ ഹരജി മാറ്റി.

ഇ.ഡി റിപ്പോർട്ടിലെ നിർദേശപ്രകാരം പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം (പി.എം.എൽ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യം ചെയ്ത് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത് വീണ്ടും 29ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *