ചാവക്കാട്: തകര്‍ന്നുകിടക്കുന്ന ദേശീയപാത 66-ന്റെ ചാവക്കാട് മുതല്‍ ഒരുമനയൂര്‍ വില്യംസ് വരെയുള്ള (ചേറ്റുവ റോഡ്) ഭാഗത്തെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ഹൈവേ ഉപരോധവും രാപകല്‍ സമരവും സംഘടിപ്പിച്ചു.ചാവക്കാട് തെക്കേ ബൈപാസ് ജങ്ഷനില്‍ നടത്തിയ സമരം കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പൗരാവകാശ വേദി ജില്ലാ പ്രസിഡന്റ് നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. ജനകീയ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. അബൂബക്കര്‍, ട്രഷറര്‍ പി.എം. യഹിയ, രക്ഷാധി കാരികളായ പി.എം. അബ്ദുല്‍ നാസര്‍, പി.എ. മുഹമ്മദ് കുഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോജി തോമസ്, അബ്ദുട്ടി കൈതമുക്ക്, ഫിറോസ് പി. തൈപ്പറമ്പില്‍, കെ.എച്ച്.കയ്യുമ്മു, കീക്കോട്ട് ഹൈദ്രോസ് തങ്ങള്‍, സുഹൈല്‍ ചകിരിപ്പുര എന്നിവര്‍ പ്രസംഗിച്ചു.
ചാവക്കാട് – ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് രാപകല്‍ സമരംസംഘടിപ്പിച്ച് ജനകീയ ആക്ഷന്‍ കൗണ്‍സില്‍
