വിളപ്പിൽശാല: ഖത്തറിലെ പ്രവാസി വ്യവസായിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും സഫാരി ഗ്രൂപ്പിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സൈനുൽ അബ്‌ദീനെ കാരുണ്യ പ്രവർത്തനത്തിന് സ്നേഹ സാന്ദ്രം ട്രസ്റ്റ് പുരസ്കാരം നൽകി ആദരിച്ചു. വിളപ്പിൽശാല പ്രസ് സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്രയാണ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചത്. കേരള പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ, കൃപാ ചാരിറ്റീസ് കൺവീനർ പ്രൊ. ഷംനാദ് അഡ്വ.റോഷൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വിളപ്പിൽശാല ഇഎംഎസ് അക്കാദമിക്ക് അടുത്ത് സ്നേഹ സാന്ദ്ര ട്രെസ്റ്റ് പണിയുവാൻ ഉദ്ദേശിക്കുന്ന അനാഥ അഗതി മാന്തിരത്തെ കുറിച്ചും ഒരാൾ ദാനം നൽകിയ 20 സെന്റ് സ്ഥലവും സഫാരി സൈനിൽ അബ്‌ദീൻ സന്ദർശിക്കുകയും ഉണ്ടായി സ്നേഹ സാന്ദ്ര ത്തിന്റെ പണിയുവാൻ ഉദ്ദേശിക്കുന്ന പുതിയ മന്ദിരത്തിന് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം സ്വീകരണത്തിന് നന്ദി പറയവേ അറിയിച്ചു.
സഫാരി സൈനുൽ അബ്‌ദീനെ സ്നേഹ സാന്ദ്രം ആദരിച്ചു
