വൈക്കം:വൈക്കം മാനേജ്മെൻറ് അസോസിയേഷൻ പതിനാറാം ജനറൽ ബോഡി യോഗം വൈക്കം റോട്ടറി കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തി.2026-27ലേക്കുള്ള ഭാരവാഹികളായി ഡോ. എൻ കെ ശശിധരൻ (പ്രസിഡൻ്റ്) രൂപേഷ് ആർ മേനോൻ (സെക്രട്ടറി ജനറൽ)രാജു എം (ട്രഷറർ)കെ പി ശിവജി &ഗീതാദേവി കെ എസ് (വൈസ് പ്രസിഡൻ്റുമാർ)ഷിജോ മാത്യു (സെക്രട്ടറി അഡ്മിൻ) മനോജ് കുമാർ പി ജി (സെക്രട്ടറി പ്രോഗ്രാം) സുരേഷ് ടി ആർ സെക്രട്ടറി പിആർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.
2025 മെയ് 25 ന് നടന്ന 15-ാമത് ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സ് യോഗം അംഗീകരിച്ചു.സെക്രട്ടറി ജനറൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഓഡിറ്റ് റിപ്പോർട്ടിന്റെ സംഗ്രഹം അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ടുകൾ അംഗീകരിച്ചു. കൂടുതൽ പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനത്തെ ഊർജ്വസ്വലമാക്കാൻ അംഗങ്ങൾ തീരുമാനിച്ചു.
,
