ദോഹ: ഇൻകാസ് ഖത്തർ മലപ്പുറം ജില്ലയുടെ നേതൃത്വത്തിൽ മുൻ മലപ്പുറം ഡിസിസി അദ്ധ്യക്ഷൻ അഡ്വ. വി.വി പ്രകാശ് അനുസ്മരണ സമ്മേളനം ‘പ്രകാശ സ്മരണ’ സംഘടിപ്പിച്ചു.
മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു,
ഐ.സി.സി മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ആഷിഖ് തിരൂർ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ഇൻകാസ് ഖത്തർ നേതാക്കളായ ബഷീർ തൂവരിക്കൽ, അഷ്‌റഫ് നന്നമുക്ക്, നഹീം മുല്ലുങ്കൽ എന്നിവർ വി.വി പ്രകാശിനെ അനുസ്മരിച്ചു സംസാരിച്ചു.
ഇൻകാസ് ഖത്തർ നേതാക്കൾ ആയ ജോപ്പച്ചൻ തെക്കെകൂറ്റ്, കെ.കെ ഉസ്മാൻ, എബ്രഹാം ജോസഫ്, പ്രദീപ് പിള്ള, താജുദ്ധീൻ, ഷിബു സുകുമാരൻ, മുനീർ പള്ളിക്കൽ, പ്രേംജിത്ത് തൃശ്ശൂർ, ദിജേഷ് എറണാകുളം,
ഷാഹുൽ ഹമീദ്, അഷ്‌റഫ് വാകയിൽ, വിനോദ് പുത്തൻ വീട്ടിൽ, സി.എ സലാം, സി.കെ അഷ്‌റഫ്, ശിഹാബ് നരണിപ്പുഴ, റിയാസ് വാഴക്കാട്, സലിം എരമംഗലം, സുബൈർ കട്ടുപാറ, ശറഫുദ്ധീൻ നന്നമുക്ക്, സിജോ നിലമ്പുർ, അബ്ബാസ് കല്ലൻ, സുജീർ എരമംഗലം, ശാരീഖ് കെ. പി, നബീൽ കാളികാവ്, മുഹമ്മദ് നസീഫ്, ഹനീഫ വലിയകത്ത്, ഷംസുദീൻ ചെമ്പ്ര, നിയാസ് കാളികാവ്, ഹാരിസ് ബാബു, നൗഷാദ് നിലമ്പുർ, ഷറഫു ദോഹ എന്നിവർ അനുസ്മരണം അർപ്പിച്ചു. ജില്ലാ ട്രഷറര്‍ സിദ്ധിഖ് ചെറുവല്ലൂർ നന്ദി പറഞ്ഞു.
വി.വി പ്രകാശിന്റെ രാഷ്ട്രീയജീവിതവും സാമൂഹിക ഇടപെടലുകളും കാഴ്ചപ്പാടുകളും ഓർമ്മിക്കുന്ന തരത്തിലുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
