പറവൂർ:പറവൂർ താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതുമായി ബന്ധപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ആശുപത്രിയുടെ ഭാഗത്തുനിന്നോ ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തുനിന്നോ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല.
എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകുളം ഡി.എം.ഒ ഓഫീസ് ആരോഗ്യവകുപ്പിന്റെ റീജിയണൽ വിജിലൻസ് ടീം അംഗങ്ങളായ Dr റോഷ്ണി, സബ്ജകറ്റ് എക്സ് പെർട്ട് Dr ശ്യാം എന്നിവർ ഇന്ന് തന്നെ ആശുപത്രിയിലെത്തി വിശദമായ പരിശോധന നടത്തി. നാളെ തന്നെ സമഗ്രമായ അന്വേഷണ റിപ്പോർട്ട് DMO ക്ക് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും.
ഈ വിഷയത്തിൽ ആരെയും സംരക്ഷിക്കുന്ന നിലപാട് നഗരസഭയ്ക്കില്ല.സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരികയും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
അതേസമയം, കഴിഞ്ഞ കുറച്ചുനാളുകളായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചിലർ നിരന്തരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുപ്രചരണങ്ങളും നടത്തിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനങ്ങളെയും ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെയും പൊതുവായി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചരണങ്ങൾ ശരിയായ നടപടിയല്ല. ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിഷയത്തെ സമീപിക്കണം
