എസ്എൻഡിപി യോഗം നോർത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 2026 ഏപ്രിൽ 30, മെയ് 1, 2, 3 തീയതികളിൽ നന്ത്യാട്ടുകുന്നം എസ് എൻ വി സംസ്കൃത സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ ഭാഗമായുള്ള പീതാംബരക്ഷ സ്വീകരിക്കൽ ചടങ്ങ് ഏപ്രിൽ 25 രാവിലെ 9 30 ന് എസ്.എൻ.വി സംസ്കൃത സ്കൂളിൽ വെച്ച് നടന്നു. എസ്എൻഡിപി യൂണിയൻ ചെയർമാൻ ശ്രീ. സി എൻ രാധാകൃഷ്ണൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി യോഗം കൗൺസിൽ ശ്രീമതി ഷീബ ടീച്ചർ, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസ് ശ്രീ ഡി.ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ. പി എസ് ജയരാജ്, ശ്രീ.എം പി ബിനു യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ഡി പ്രസന്നകുമാർ, ശ്രീ കണ്ണൻ കൂട്ടുകാട്ട്, ശ്രീ കെ ബി സുഭാഷ്, ശ്രീ. ടി എം ദിലീപ്,ശ്രീ വി എൻ നാഗേഷ്, ശ്രീ വി പി ഷാജി എന്നിവരും യൂണിയന്റെ കീഴിലുള്ള വിവിധ പോഷക സംഘടന ഭാരവാഹികളും ശാഖാ ഭാരവാഹികളും മറ്റു ശ്രീനാരായണീയരും പീതാംബദീക്ഷ സ്വീകരിച്ചു.
ദർശനോത്സവം 2026പീതാംബര ദീക്ഷ
