കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം;10 പേർക്ക് പരിക്ക്

കൊയിലാണ്ടി കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് 10 പേർക്ക് പരിക്കേറ്റു .കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് മുന്നിൽ പോവുകയായിരുന്നു ടിപ്പറിന് പിന്നിൽ ഇടിക്കുകയായിരുന്നു .നിയന്ത്രണംവിട്ട ബസ് സമീപത്തെ നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ച ശേഷം വീടിൻറെ മതിലിടിച്ചു നിൽക്കുകയായിരുന്നു. സീറ്റിനും സ്റ്റെയറിങ്ങിനും ഇടയിലായി കുടുങ്ങിപ്പോയ സ്വകാര്യ ബസ് ഡ്രൈവറെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു .അമിതവേഗമാണ് അപകടത്തിനിടയാക്കിയത് എന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ കോഴിക്കോട് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *