പ്രിയദർശിനി: കെ.എസ്.ആർ.ടി.സിക്ക് 44 കോടി കൂടി; ഇതുവരെ ആകെ 342 കോടി

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ.

നവംബർ 16നാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇതോടെ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അനുവദിച്ച ആകെ തുക 342.95 കോടി രൂപയായി.

ഒക്ടോബർ ഒന്ന് മുതൽ ഒക്ടോബർ 15 വരെ കാലയളവിൽ പദ്ധതി നടപ്പാക്കിയതുമൂലം കെ.എസ്.ആർ.ടി.സിക്കുണ്ടായ വരുമാന നഷ്ടം നികത്താനാണ് ഇപ്പോൾ 44.35 കോടി രൂപ അനുവദിച്ചത്. ഈ 15 ദിവസത്തിനുള്ളിൽ മാത്രം 2,08,58,236 സ്ത്രീ യാത്രക്കാരാണ് സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *