മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. വിമാനത്തിനുള്ളിൽ നിന്നും ലൈവ് വീഡിയോ പോകുന്നത് പൊലീസ് തടഞ്ഞു. ദീപ്കെയും പൊലീസും തമ്മിൽ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.
പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനം ഒരു കോട്ട പോലെ കെട്ടിയടച്ചിരിക്കുകയാണ്. 40,000-ത്തിലധികം പൊലീസുകാരെയും സിപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡുകളും സ്പൈക്ക് സ്ട്രിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
