ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ആർട്സ് എക്സിബിഷൻ.


കൊച്ചി : രഹന സലീൽ ക്യുറേറ്റ് ചെയ്യുന്ന ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെയും വിദേശത്തുമുള്ള നാല്പതോളം ആർട്ടിസ്റ്റുകളുടെ ചിത്രങ്ങൾ, ശില്പങ്ങൾ, തിരുവനന്തപുരം സ്വദേശി ഗണേഷ് സുബ്രഹ്മണ്യത്തിന്റെ അരിമണിയോളം വലിപ്പത്തിലുള്ള അതിസൂക്ഷ്മ സ്വർണ്ണ ശില്പങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും ഒക്ടോബർ 8 മുതൽ 12 വരെ ഫോർട്ട്‌ കൊച്ചി ഡേവിഡ് ഹാളിൽ മുഹമ്മദ്‌ ഷിയാസ് എം. എൽ. എ ഉത്ഘാടനം ചെയ്തു. ആർ.ജെ, ആക്ടറസ്സ് ജൂവൽ ബേബി, പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ,ഗവ ഓഫ് ഇന്ത്യ ടൂറിസം ഇൻഫർമേഷൻ ഓഫീസർ എൻ. രവികുമാർ, കേരള ടൂറിസം പ്രമോട്ടർ സി. കെ.ഫൈസൽ, ആർട്ടിസ്റ്റ് രഹ്‌ന സലിൽ കൊടുങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു .ഡേവിഡ് ഹാളിൽ രണ്ടാമത് എഡിഷൻ ആയാണ് ആർട്ട്‌ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് വിദ്യാർഥി കഴക്കൂട്ടം വിശ്വജ്യോതിയുടെ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വ്യത്യസ്ത ചിത്രങ്ങൾ മുതൽ മുതിർന്ന ആർട്ടിസ്റ്റുകളായ ക്രീയേറ്റീവ് ആർട്ടിലെ എം. രാധ ഗുരുവായൂർ, അബ്സ്ട്രാക്ട് ആർട്ടിലെ ആനന്ദ് ചാന്നാർ, വിനീതമേനോൻ,ജോൺ ജോസഫ് എറണാകുളം, അക്രലിക് പെയിന്റിംഗ് മുഹമ്മദ്‌ ഇഖ്ബാൽ എസ് വി കോഴിക്കോട്, ബ്രാസ് സ്‌കൾറ്റിങ് കുഞ്ഞുമോൻ തിരുവനന്തപുരം,അഡ്വ. ബിനു രാജീവ്‌,ശ്യാംലാൽ കൊല്ലം, ആലപ്പുഴ തൗഹീദ തമീം, ബെന്നി വർഗീസ് എന്നിവർ ഉൾപ്പെടെ നാല്പതോളം ആർട്ടിസ്റ്റുകളുടെ കലാ വിരുതുകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഗവ. ഓഫ് ഇന്ത്യ ടൂറിസം ഇൻഫർമേഷൻ ഓഫീസർ എൻ രവികുമാർ,ആർ ജെ. ജുവൽ ബേബി, പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *