ഗ്യാനേഷിന്‍റെ രാജി; സമരത്തിന് പുറപ്പെട്ട വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; നാളത്തെ സമരത്തിന് തടയിടാൻ നീക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജന്തർ മന്തറില്‍ നടക്കുന്ന സമരത്തിന് പുറപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി. പൂനെയിൽ നിന്ന് പുറപ്പെട്ട വിദ്യാർത്ഥികളെയാണ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി സർക്കാർ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സിജെപി വ്യക്തമാക്കി. വിദ്യാർഥികളെ എങ്ങോട്ടാണ് പൊലീസ് കൊണ്ടുപോയതെന്നതില്‍ നിലവില്‍ വ്യക്തതയില്ല.

അതിനിടെ, നാളെ ഒക്ടോബർ 10ന് ദില്ലിയിലെ ജന്തർ മന്തറിൽ സി.ജെ.പി വിദ്യാർത്ഥി സംഘടനകളെ ഒപ്പം കൂട്ടി സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ സമരത്തിന് മുന്നോടിയായി ദില്ലിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിൽ വലിയ തോതിൽ പ്രതിഷേധക്കാർ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണിത്. ക്രമസമാധാന പാലനത്തിനായി 500-ലധികം വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ദില്ലി പോലീസ് തീരുമാനിച്ചു.

സമരക്കാരെ തടയാനും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ പ്രതിഷേധത്തിന് എത്തുന്നത് നിരീക്ഷിക്കാനും ദില്ലി അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഒക്ടോബർ 10-ലെ സമരം കാരണം നഗരത്തിലെ പൊതുജനങ്ങൾക്ക് തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ എല്ലാ രീതിയിലുമുള്ള മുൻകരുതലുകളും എടുത്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *