ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നയിച്ച വൻ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായി ബെംഗളൂരുവിലെ ഫ്രീഡം പാർക്ക്. യൂട്യൂബർ ധ്രുവ് റാത്തി, നടൻ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും പ്രതിഷേധത്തിൽ പങ്കെടുത്തു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയെ സ്തംഭിപ്പിച്ച ‘ഇന്ത്യ’ മുന്നണിയുടെ പ്രതിഷേധങ്ങൾക്ക് സമാനമായി നൂറുകണക്കിന് ആളുകളാണ് ബെംഗളൂരുവിലെ സിജെപി പ്രതിഷേധത്തിലും തടിച്ചുകൂടിയത്.
