കേരള മീഡിയ പേഴ്സൺ യൂണിയൻ (കെ.എം.പി.യു) ജില്ലാ പ്രവർത്തക സംഗമവും ക്ലാസും നടന്നു:

ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി

മുക്കം: കേരള മീഡിയ പേഴ്സൺ യൂണിയൻ (കെ.എം.പി.യു) കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമവും മാധ്യമ പ്രവർത്തകർക്കായുള്ള പ്രത്യേക ക്ലാസും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുക്കം സി.ടി.വി ഓഡിറ്റോറിയത്തിൽ നടന്നു. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിം പരിപാടി ഉദ്ഘാടനം ചെയ്തു.

യാഥാർത്ഥ്യം ഉൾക്കൊള്ളാതെ നൽകുന്ന ചില വാർത്തകൾ മാധ്യമപ്രവർത്തകർക്കെതിരായ വിമർശനങ്ങളായി പൊതുസമൂഹം പരിഗണിക്കാറുണ്ടെന്നും, അതിനാൽ വാർത്തകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നൽകാവൂ എന്നും ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ ഓർമ്മിപ്പിച്ചു.
കെ.എം.പി.യു സംസ്ഥാന സെക്രട്ടറി സെയ്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റഫീഖ് തോട്ടുമുക്കം,എ.പി. മുരളീധരൻ , മുഹമ്മദ് കക്കാട്, ഉമറലി എടവണ്ണപ്പാറ ,അൻവർ വാഴക്കാട് ,ഫാസിൽ തിരുവമ്പാടി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ യൂണിയൻ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുരളീധരൻ മാഷ് (മാതൃഭൂമി) പ്രസിഡന്റായും, റഫീഖ് തോട്ടുമുക്കം (സി.ടി.വി) സെക്രട്ടറിയായും, എൻ. ശശികുമാർ (കേരളകൗമുദി) ട്രഷററായും ചുമതലയേറ്റു.
തുടർന്ന് മാധ്യമ പ്രവർത്തനത്തിനിടയിൽ നേരിടുന്ന സൈബർ പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ അഡ്വ.സാദിഖലി ഏറിക്കോട് ക്ലാസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *