ലോക ഹൃദയ ദിനാചരണവും സി പി ആർ പരിശീലനവും

or

കൈകളാൽ ഹൃദയം തുടിക്കട്ടെ

​കാഞ്ഞങ്ങാട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ പരിപാടിയും സി പി ആർ പരിശീലനവും സംഘടിപ്പിച്ചു. “ഒരു തുടിപ്പും നഷ്ടപ്പെടുത്തരുത്” എന്നതായിരുന്നു ഈ വർഷത്തെ പ്രധാന പ്രമേയം. “നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക, പൂർണ്ണമായി ജീവിക്കുക” എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടി ഒരുക്കിയത്.
​പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൗൺസിലർ കെ. ഗീത നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റും കൗൺസിലറുമായ എൻ. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രാജി രാജന്റെ നേതൃത്വത്തിൽ നടന്ന സി പി ആർ പരിശീലനവും ഹൃദ്രോഗ സാധ്യത വിലയിരുത്തലും, ബി എം ഐ, രക്തസമ്മർദ പരിശോധന എന്നിവയും പരിപാടിയുടെ പ്രധാന ആകർഷണമായി. ഡോ. ജിഷ്ണു ഇ വി,
​നഴ്സിംഗ് ഓഫീസർമാർ, പരിശോധനകൾ നടത്തി.

സ്കൂൾ പ്രിൻസിപ്പൽ പി എസ് അരുൺ, എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ പി സമീർ സിദ്ധിഖി, പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, അശ്വനി, സുബിതശ്വതി, ശ്യാമിത, വോളന്റിയർമാരായ അർജുൻ കെ, ഫാസിൽ,ഇസ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *