ബി ജെ പി യുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും :അഡ്വ. ഷോൺ ജോർജ്

കേരളത്തിൽ പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരെ കായികമായി നേരിടുവാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ശ്രമിക്കുന്നതെങ്കിൽ കേരളത്തിന്റെ തെരുവീഥികളിലൂടെ ഒരു മന്ത്രിയും സ്വൈര്യ വിഹാരം നടത്തുവാൻ സാധിക്കാത്ത വണ്ണം പ്രതിഷേധം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ: ഷോൺ ജോർജ്.

കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷയിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെയും, പിണറായി വിജയനെതിരെ എഫ്ഐആർ ഇടുവാൻ കാണിക്കുന്ന അലംഭാവത്തിനെതിരെയും ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ ബി ടീം ആയി വിഡി സതീശൻ പ്രവർത്തിക്കുന്നു എന്നും
എൽഡിഎഫും യുഡിഎഫും കേരളത്തിൽ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി പ്രവർത്തിക്കുകയാണെന്നും അതിന്റെ ഭാഗമാണ് പിണറായി വിജയനെതിരെ കേസെടുക്കണം എന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിന്റെ ഭാഗമാണ് പെട്ടന്നുണ്ടായ മുഖ്യമന്ത്രിയും എ കെ ബാലനുമായി ഉള്ള കൂടിക്കാഴ്ച്ച എന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി പ്രവർത്തകരെ കായികമായി നേരിടുവാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടു വന്നാൽ തിരിച്ചടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
കേരളത്തിൽ എത്തിയ കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ സുരക്ഷയിൽ ഉണ്ടായത് വലിയ വീഴ്ച ആണെന്നും,കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി സംസ്ഥാന അദ്ധ്യക്ഷൻ ആയിട്ടുള്ള സംഘടന അദ്ദേഹത്തിന്റെ സുരക്ഷാവ്യൂഹത്തിൽ കടന്നുകൂടി പ്രതിഷേധിക്കുവാൻ ശ്രമിച്ചത് വളരെ ഗൗരവകരം ആണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഒ ജെ ജനീഷ് സത്യപ്രതിജ്ഞ ലംഘനം നടത്തി എന്നും,അതിന്റെ തെളിവാണ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രതിഷേധത്തിന്റെ പോസ്റ്റ് എന്നും അപകടം മനസിലായപ്പോൾ അത് ഡിലീറ്റ് ചെയ്തു തടിതപ്പുകയാണ് ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ,സംസ്ഥാന കമ്മറ്റി അംഗങ്ങൾ പ്രോഫ് ബി വിജയകുമാർ,കെ ഗുപ്തൻ,സെബി പറമുണ്ടയിൽ ,പിജി ബിജുകുമാർ ജില്ലാ ജനറൽ സെക്രട്രിമാരായ ലാൽ കൃഷ്ണ,എൻ കെ ശശികുമാർ,എസ് രതീഷ്,ജില്ലാ ഉപാധ്യക്ഷന്മാരായ അരുൺ മൂലേടം,ആന്റണി അറയിൽ,സെക്രട്ടറിമാരായ ലേഖകെ കെ,രൂപേഷ് വൈക്കം ,സുധീപ് നാരായണൻ,ലിജി വിജയകുമാർ സിന്ധു അജിത്,ജിഷ്ണു പ്രസന്നകുമാർ, മണ്ഡലം ജില്ലാ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *