വയോജനങ്ങൾ പുതുതലമുറകൾക്ക് പാഠപുസ്തകമാകണം: രമേഷ് .ഡി കുറുപ്പ്

പറവൂർ : കുടുംബ ബന്ധങ്ങൾക്ക് യാതൊരുവിലയുംകൽപ്പിക്കാതെ മൂല്യശോഷണം വന്ന പുതലമുറ മാതൃകാ ജീവിതം നയിക്കുന്ന വയോജനങ്ങളുടെ ജീവിതം പാഠപസ്തകമായി സ്വീകരിക്കണമെന്ന് പറവൂർ മുൻസിപ്പൽ ചെയർമാൻ രമേഷ് ഡി കുറുപ്പ് അഭിപ്രായപ്പെട്ടു. മടപ്ലാതുരുത്ത് പെരിയാറിൻ്റെ തീരത്തുള്ള തറവാട് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച വയോജന ക്ലബ്ബ് അംഗങ്ങളുടെ ഓണസംഹൃദ സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡൻ്റ് ജോജോ മനക്കിൽ അദ്ധ്യക്ഷത വഹിച്ചു. അൻവി എറണാകുളത്തിൻ്റെ എം.ഡി. അനിൽ. പി.എൽ. ഓണസമ്മാന വിതരണം നടത്തി. പി.ഡി. രാജീവ്, ഷീല ജൂസ മനക്കിൽ, വി.വി. സാമിനാഥൻ, വി.എസ്. മുരളി, പി. പി. സാമിനാഥൻ, സീന സോളമൻ ,സോഫി ജോജോ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് അംഗങ്ങളുടെ കലാപരിപാടികൾ ഓണാഘോഷത്തിൻ്റെ മാറ്റുകൂട്ടി. ലഘു ഭഷണത്തോടും പായസവിതരണത്തിനും ശേഷം പരിപാടി സമാപിച്ചു.ചിത്രം: മടപ്ലാതുരുത്ത് തറവാട് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച വയോജന ക്ലബ്ബ് അംഗങ്ങളുടെ ഓണ സംഗമം പറവൂർ മുൻസിപ്പൽ ചെയർമാൻ രമേഷ് .ഡി. കുറുപ്പ് ഉത്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *