കോട്ടയം: സപ്ലൈകോ വിറ്റുവരവ് 253.20 കോടി കടന്നു. പലയിടങ്ങളിലും അതിവേഗമാണ് സാധനങ്ങള്‍ വിറ്റുതീരുന്നത്. ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റത്തിനിടെ വലിയ ആശ്വാസമായി മാറുകയാണ് സപ്ലൈകോ ഫെയറുകള്‍.വരും ദിവസങ്ങളിലും വിപണിയില്‍ തടസമില്ലാതെ ഉല്പന്നങ്ങള് ലഭ്യമാക്കാനും ജനത്തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമുള്ള ഒരുക്കത്തിലാണ് സപ്ലൈകോ. ഓണസദ്യയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വലിയ വിലയ്ക്കു പുറത്തു നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങേണ്ടിവരുന്ന ഇക്കാലത്ത് സപ്ലൈകോയുടെ സാന്നിധ്യം ശ്രദ്ധേയമായ നേട്ടമാകുന്നു.
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വിറ്റുവരവ് 253.20 കോടി കടന്നു
