ചിങ്ങപ്പൂങ്കാറ്റ് തെക്കൻസ്റ്റാർ ബാദുഷ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : മലയാള പുതുവർഷാഘോഷത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് ഭാരത്ഭവൻ മണ്ണരങ്ങിൽ യശോദാ ശബ്ദതരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണ നേതൃത്വം നൽകിയ ‘ചിങ്ങപ്പൂങ്കാറ്റ് ഗാനസന്ധ്യ’ പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ ഉദ്ഘാടനം ചെയ്തു. ഫിലിം പി. ആർ. ഓ. അജയ് തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം അവതരണ രംഗത്ത് 521 വേദികൾ പൂർത്തിയാക്കിയ പ്രോഗ്രാം അവതാരകനും, പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡന്റുമായ എം. എച്ച്. സുലൈമാനെ ചടങ്ങിൽ ആദരിച്ചു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, രക്ഷാധികാരികളായ എം കെ സൈനുൽ ആബ്ദീൻ, ഡോ. ഷാനവാസ്, ഖജാൻജി സുഗതാ കൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം യാസ്മിൻ സുലൈമാൻ, വനിതാവിംഗ് പ്രസിഡന്റ് ഷംസ്ആബ്ദീൻ, ഖജാൻജി റഹീല റഹിം, പ്രേംസിംഗേഴ്സ് പ്രസിഡന്റ് അലോഷ്യസ് പെരേര, ട്രഷറർ ഡോ. ഗീതാ ഷാനവാസ്, ജീവകാരുണ്യ പ്രവർത്തകരായ എസ്. വിനയചന്ദ്രൻ നായർ, ഷീജാസാന്ദ്ര, സാമൂഹ്യപ്രവർത്തകൻ അജു കെ. മധു, സംവിധായകൻ മണക്കാട് നസീർ, സംഗീത സംവിധായകൻ ശബരി, ഗായകരായ സുരേഷ് തെന്മല, രാധികാ നായർ, ചന്ദ്രശേഖർ, ശങ്കർ ഋഷിമംഗലം, ജയചന്ദ്രൻ, വിജി ബി. വിൽസൺ, ലക്ഷ്മി സജു തുടങ്ങിയവർ സംബന്ധിച്ചു. എം. എച്ച്. സുലൈമാൻ സ്വാഗതവും, അജയ് വെള്ളരിപ്പണ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് പിന്നണി ഗായകർ നേതൃത്വം നൽകിയ ഗാനസന്ധ്യയും, ബേബി സാഹിയ അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *