വൻ ലഹരിവേട്ട; പാലക്കാട് ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: ഓണ വിപണി ലക്ഷ്യമിട്ട് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികള്‍ അടക്കം മൂന്നുപേരെ പാലക്കാട് ഡാന്‍സാഫും പൊലീസും ചേര്‍ന്ന് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര സ്വദേശി അസറുദീന്‍, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് ഒലവക്കോട് ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ പിടിയിലായത്.സംഭവത്തിന് പിന്നില്‍ വലിയ രീതിയിലുള്ള സംസ്ഥാനാന്തര ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഓണക്കാലത്തെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ വന്‍തോതില്‍ ലഹരിശേഖരം എത്തിച്ചതാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *