കോട്ടയം: മണര്‍കാട് ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം സ്വദേശിനി ശ്രീദേവി മനോജ് (23) ആണ് അപകടത്തില്‍ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വെള്ളിയാഴ്ച രാവിലെ ഏഴോടെ മണര്കാട്ടുവെച്ചാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീദേവി, റോഡിലെ വളവില്‍ വെച്ച് വാഹനം തെന്നിമാറി എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറിയ ബൈക്കില്‍ നിന്ന് തെറിച്ചു വീണ ശ്രീദേവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം
