വൈക്കം: മഹാത്മാ അയ്യൻകാളിയുടെ ജന്മദിനാഘോഷവും ആഘോഷമായി നടത്തിയ
ഘോഷയാത്രയുടെ സമാപനവും
ഉന്നതവിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനവും
ജലസേചന , ഭവന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്ലാൻ ഫണ്ടുകൾ ഒരു കാരണവശാലും ഈ സർക്കാർ വെട്ടിക്കുറക്കില്ല എന്ന് അദ്ദേഹം ഉറപ്പു നൽകി. നീതിപൂർവ്വമായ നടപടികൾ എടുത്തുകൊണ്ട് യു ഡി എഫ് സർക്കാർ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിൽ എല്ലാവിഭാഗം ജനങ്ങളേയും ചേർത്തു നിർത്തുന്ന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വീടില്ലാത്ത പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്ക് ഹൗസിംഗ് ബോർഡിൻ്റെ കീഴിൽ മുൻഗണന നൽകി വീടുകൾ നൽകുന്നതിനെക്കുറിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഈ വിഭാഗം അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾ യുഡിഎഫ് സർക്കാരിൻ്റെ കാലയളവിൽ ഒരു കാരണവശാലും അനുഭവിക്കേണ്ടിവരുകയില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അയ്യൻകാളി ജന്മദിന സന്ദേശവും അവിട്ടാലോഷ ജന്തിയും കെ.ബിനിമോൻ എം എൽ എ നിർവ്വഹിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള
വിദ്യാഭ്യാസ അവാർഡു കളുടെ വിതരണം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നിർവ്വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് റിട്ടയേർഡ് . അസിസ്റ്റൻ്റ് ഡയറക്ടർ ബി സി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ പ്രസിഡൻ്റ് വി.കെ. രാജപ്പൻ്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ ഉല്ലല രാജു ആചാര്യ സ്മരണ നടത്തി. ജില്ലാ സെക്രട്ടറി ഉല്ലല രാജുവും
ആശംസകൾ അർപ്പിച്ചു കൊണ്ട് മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീതാ പുരുഷൻ, സെക്രട്ടറി എം കെ രാജു, ഖജാൻജി അശോകൻ കല്ലേപ്പള്ളി,
കെ.പി. ഹരി, ശകുന്തള രാജു, നിഖിൽ, ഓമനശങ്കരൻ, എസ് ഷാജി ഉല്ലല , തങ്കമണി, സി. പി. കുഞ്ഞൻ വല്ലകം, തുടങ്ങിയവർ പ്രസംഗിച്ചു.
പടം
കെ. പി. എം. എസ് വൈക്കം യൂന്നിയൻ നടത്തിയ അവിട്ടാഘോഷ യാത്രയുടെ സമാപനവും പൊതുസമ്മേളനവും ജലസേചന ഭവന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഘാടനം ചെയ്യുന്നു.
