ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സമ്മേളനം സമാപിച്ചു

പറവൂർ:ഡിവൈഎഫ്ഐ 16-ാം ജില്ലാ സമ്മേളനത്തിന് സമാപനമായി.
വയനാട് തുരങ്കപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷം കൊടിയേരി ബാലകൃഷ്ണൻ നഗറിൽ(സെൻട്രൽ ഓഡിറ്റോറിയം ഗ്രൗണ്ട് ) നടന്ന പൊതുസമ്മേളനം
മുൻ അഖിലേന്ത്യ പ്രസിഡൻ്റ് എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഭരണഘടന ഭേദഗതി ചെയ്ത് ജനാധിപത്യത്തെ അട്ടിമറിച്ച് ഭരണത്തിൽ തുടരാൻ ബിജെപി നടത്തുന്ന ശ്രമത്തിന് ശക്തി കൂട്ടാൻ മറ്റ് പാർട്ടികളെ പിളർത്തി എംപിമാരെ വിലക്കെടുക്കയാണെന്ന് എം ബി രാജേഷ് പറഞ്ഞു. വിശ്വാസിക്ക് പോലും ബിജെപിയുടെ ഭരണത്തിൽ രക്ഷയില്ലെന്നതിനുള്ള തെളിവുകളാണ് അയോധ്യയിലെ ക്ഷേത്രക്കൊള്ളയിലൂടെ പുറത്ത് വന്നിട്ടുള്ളത്.മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് വന്ദേമാതരം മുഴുവൻ പാടിയതിലൂടെ കേരളത്തിലെ യുഡിഎ‌ഫ് സർക്കാരിൻ്റെ വഴി ഏതെന്ന് വ്യക്തമായിരിക്കുകയാണെന്നും എം ബി രാജേഷ് പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് അഡ്വ.ബിബിൻ വർഗീസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം, ജില്ല സെക്രട്ടറി അഡ്വ.നിഖിൽ ബാബു, സംസ്ഥാന സെക്രട്ടറിയേറ്റംഗം എ ആർ രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ കെ പി ജയകുമാർ, ജില്ല ട്രഷറർ മീനു സുകുമാരൻ, വൈസ് പ്രസിഡൻ്റുമാരായ മനീഷ രാധാകൃഷ്ണൻ, പി എ അഷ്കർ, ജിയോ പയസ്, ജോയിൻ്റ് സെക്രട്ടറിമാരായ അമൽ സോഹൻ, കെ ടി അഖിൽദാസ്, കെ സി അരുൺകുമാർ, സെക്രട്ടറിയേറ്റംഗം എൻ ശ്രേഷ, സംഘാടക സമിതി ചെയർമാൻ ടി വി നിഥിൻ, കൺവീനർ സി ബി ആദർശ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല എന്നിവർ സംസാരിച്ചു. ചേന്ദമംഗലം കവലയിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്ന് വാദ്യമേളങ്ങൾ, നിശ്‌ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടന്ന യുവജന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.ജില്ലാ സമ്മേളന ലോഗോ രൂപകൽപ്പന ചെയ്ത ജഗൻ ജോഷിക്ക് എം ബി രാജേഷ് ഉപഹാരം നൽകി.ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സമ്മേളന പ്രതിനിധി ശശാങ്കന് എസ് ശർമ ഉപഹാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *