വൈറ്റില :വൈറ്റില ഹബ്ബിനുള്ളിൽ പ്രവർത്തിച്ചുവരുന്ന സപ്ലികോ മെഡിക്കൽ ഷോപ്പ് അടച്ചുപൂട്ടുമെന്ന് ജനങ്ങൾക്ക് ആശങ്ക.ഷോപ്പ് വിപുലീകരിക്കാൻ എന്ന പേരിൽ ഇന്ന് ഈ ഷോപ്പിലെ സാധനസാമഗ്രികൾ എടുത്ത് മാറ്റിയതാണ് ജനങ്ങളിൽ ആശങ്ക പരത്തിയത്.ഈ ഷോപ്പ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ ഒപ്പിട്ട നിവേദനം മന്ത്രിക്ക് അയച്ചു നൽകി.
നൂറുകണക്കിന് ആളുകളാണ് നിത്യേന വൈറ്റില മൊബിലിറ്റി ഹബ്ബിൽ വന്നു പോകുന്നത്.ഇവരിൽ നിരവധി പേർ മരുന്നുകൾ വാങ്ങാനായി ആശ്രയിക്കുന്നത് ഈ മെഡിക്കൽ ഷോപ്പിനെയാണ് .അതുകൊണ്ടുതന്നെ ഇത് അടച്ചുപൂട്ടുന്നത് നിരവധി ആളുകളെ ബാധിക്കും.അതിനാൽ ഈ ഷോപ്പ് നിലനിർത്തിക്കൊണ്ട് തന്നെ വിപുലീകരണ പ്രക്രിയകൾ നടത്തണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്
