വൈക്കം:2026 ഏപ്രിൽ 7 ന് ആത്മഹത്യ ചെയ്ത കർഷകൻ മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയ്ക്കിടയാക്കിയ സാഹചര്യങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം സമർപ്പിക്കുക, പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന്റെ തുടർ നടപടികൾ ത്വരിതപ്പെടുത്താൻ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് , അഭ്യന്തര വകുപ്പുമന്ത്രി എന്നിവർക്ക് പെറ്റീഷൻ നല്കുക, ചെല്ലപ്പൻ ചെയ്ത് പോന്നിരുന്ന കാർഷിക സംരംഭം തുടർന്ന് കൊണ്ടുപോകുന്നതിന് കുടുംബത്തിന് സഹായം നല്കുക. ചെല്ലപ്പന്റെ സ്മരണ നിലനിറുത്തുന്നതിനും അദ്ദേഹത്തിന്റെ സന്ദേശം കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കുക , തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ മക്കൻ ചെല്ലപ്പൻ കർഷക സംരക്ഷണ സമിതിയ്ക്ക് വൈക്കം ടി.വി.പുരം റോഡിലുള്ള പെൻഷൻ ഭവനിൽ MLA കെ.ബിനുമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപം നല്കി. സമിതിയുടെ ചെയർമാൻ MLA യും കൺവീനർ അഡ്വ: KK വിജയനമാണ്. ജൂലൈ 16 ന് തലയാഴത്ത് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
Related Posts
അക്ഷരവിത്ത് – കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ ഒന്നാം വർഷക്കാർക്ക് പച്ചക്കറി വിത്ത് വിതരണം
കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം പ്രകൃതിയോടും കൃഷിയോടും കുട്ടികൾക്ക് അടുപ്പം വളർത്തുന്നതിനായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ പുതിയ സംരംഭം. ഒന്നാം വർഷ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുതിയതായി അഡ്മിഷൻ എടുത്ത എല്ലാ കുട്ടികൾക്കും…
ROYALOAK
Share this… Whatsapp Facebook Pinterest Twitter Linkedin
ഏലപ്പാറയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
പീരുമേട്:ഏലപ്പാറ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഏലപ്പാറ പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ വെച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. ഉമർ…
