രാജഗിരി അമലാ സി.എം.ഐ പബ്ലിക് സ്കൂളിൽ സ്കൂൾ പാർലമെന്റ് അംഗങ്ങൾ അധികാരമേറ്റു

വൈക്കം രാജഗിരി അമലാ സി.എം.ഐ പബ്ലിക് സ്കൂളിൽ, സ്കൂൾ പാർലമെന്റ് അംഗങ്ങൾ അധികാരമേറ്റു.
വൈക്കം: വൈക്കം രാജഗിരി അമലാ സി.എം.ഐ പബ്ലിക് സ്കൂളിൽ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ വിദ്യാർത്ഥി നേതാക്കൾ ഔദ്യോഗികമായി ചുമതലയേറ്റു. വിദ്യാർത്ഥികളിൽ നേതൃത്വപാടവം, ഉത്തരവാദിത്തബോധം, അച്ചടക്കം, സേവനമനോഭാവം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

​വൈക്കം ഡി.വൈ.എസ്.പി കെ. സജീവ് മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ, മനേജർ റവ.ഫാ.ജെയിംസ് പുതുശ്ശേരി സി.എം.ഐ, പ്രിൻസിപ്പാൾ റവ.ഡോ ആഞ്ചലോ ചക്കനാട്ട് സി.എം ഐ, വൈസ് പ്രിൻസിപ്പാൾ ആഷിക്ക് മറ്റേക്കാട്ട് സി.എം.ഐ, ഹെഡ്മിസ്ട്രസ് മിത രാജു , കെ ജി ഇൻ ചാർജ്ജ് ലിസമ്മ തോമസ് എന്നിവർ സന്നിഹിതർ ആയിരുന്നു. ഉത്തരവാദിത്തവും പ്രതിബദ്ധതയും അച്ചടക്കവും ജീവിതത്തിൽ പാലിക്കേണ്ടതിനെക്കുറിച്ച് മുഖ്യാതിഥി വൈക്കം ഡി.വൈ എസ്.പി.കെ.സജീവ്‌വിദ്യാർത്ഥികളോട് സംസാരിക്കുകയും, തിരഞ്ഞെടുക്കപ്പെട്ട പുതിയ ലീഡേഴ്സിനുള്ള ബാഡ്ജുകൾ വിതരണം ചെയ്യുകയും ചെയ്തു.
​തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആഞ്ചലോ ചാക്കനാട്ട് സി.എം.ഐ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും വൈസ് പ്രിൻസിപ്പൽ റവ. ഫാ. ആഷിക് മറ്റേക്കാട്ട് സി.എം.ഐ സ്കൂൾ പതാക ഔദ്യോഗികമായി കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *