അക്ഷരവിത്ത് – കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ ഒന്നാം വർഷക്കാർക്ക് പച്ചക്കറി വിത്ത് വിതരണം

കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം പ്രകൃതിയോടും കൃഷിയോടും കുട്ടികൾക്ക് അടുപ്പം വളർത്തുന്നതിനായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ പുതിയ സംരംഭം. ഒന്നാം വർഷ പ്രവേശനോത്സവത്തോടനുബന്ധിച്ച് പുതിയതായി അഡ്മിഷൻ എടുത്ത എല്ലാ കുട്ടികൾക്കും എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്ന “അക്ഷരവിത്ത് “ എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.

“അക്ഷരം പഠിക്കുന്നതിനൊപ്പം ഒരു വിത്തും നട്ട് വളർത്തുക” എന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി കെ ഗീത നിർവഹിച്ചു. കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ പി എസ് അരുൺ, ഹെഡ്മാസ്റ്റർ എം.ഗിരീശൻ, മദർ പി ടി എ പ്രസിഡന്റ്‌ എൽ സുലൈഖ, സീനിയർ അസിസ്റ്റന്റ് സി ശാരദ, സ്റ്റാഫ്‌ സെക്രട്ടറി കെ പി രഞ്ജിത്ത്, കരിയർ മാസ്റ്റർ പി സമീർ സിദ്ധിഖി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, സ്കൂൾ കൗൺസിലർ ജീഷ്മ എസ് കെ,അധ്യാപകരായ സുബിതാശ്വതി,കെ പൂജ,ഏലിയാമ്മ ജോസഫ്, സി എം പ്രജീഷ്, സിന്ധു പി രാമൻ,എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി ആര്യ എം കെ തുടങ്ങിയവർ സംസാരിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *