ദോഹ: സൗദി അറേബ്യയിലേക്ക് പുതിയ അംബാസിഡറായി നിയമിതനായി പോകുന്ന ഖത്തറിലെ ജനകീയനായ അംബാസിഡർ വിപുലിന് ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക്ക്) യാത്രാ മംഗളങ്ങൾ നേർന്നു. ഇന്ത്യൻ എംബസിയിലെ അദ്ദേഹത്തിൻ്റെ ഓഫീസിലെത്തിയാണ് യാത്രാ മംഗളം ആശംസിച്ചത്. അദ്ദേഹത്തിൻ്റെ കാലയളവിൽ ഇന്ത്യൻ സമൂഹത്തെയും സംഘടനകളെയും പ്രത്യേകം പരിഗണിച്ചും ചേർത്തു പിടിച്ചും നടത്തിയ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ ഫോക്ക് ഭാരവാഹികൾ അഭിനന്ദിച്ചു.
ഫോക്കിൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്തതിന് അദ്ദേഹത്തിന് ഫോക്ക് പ്രത്യേകം നന്ദി അറിയിച്ചു.ഫോക്ക് പ്രസിഡണ്ട് കെ.കെ.ഉസ്മാനോടൊപ്പം മറ്റ് ഭാരവാഹികളായ രൺജിത് ചാലിൽ, എം.വി.മുസ്തഫ, മൻസൂർ അലി, ശരത് സി.നായർ, രശ്മി ശരത് എന്നിവരും പങ്കെടുത്തു.
