തിരുവനന്തപുരം:സ്നേഹസ്പർശം ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ മികച്ച വിദ്യാർത്ഥികൾക്കുള്ള ആദരവ് സംഘടിപ്പിച്ചു. ഈ വർഷത്തെ വിദ്യാ പുരസ്കാര ചടങ്ങ് നഗരസഭ ക്ഷേമകാര്യ ചെയർപേഴ്സൺ വി. സത്യവതി ഉത്ഘാടനം ചെയ്തു. തിരുവല്ലം വാർഡ് കൗൺസിലർ പാചല്ലൂർ ഗോപകുമാർ, പൂങ്കുളം വാർഡ് കൗൺസിലർ വയൽക്കര രതീഷ്, എ. ജെ. സുകാർണോ, സ്നേഹസ്പർശം ഫൗണ്ടേഷൻ പ്രസിഡന്റ് ഷിബുസേതുനാഥ്, ചെയർമാൻ സുരേഷ് മാധവ് തുടങ്ങിയവർ പങ്കെടുത്തു.ഡ്രൈവേഴ്സ് കൂട്ടായ്മ പ്രസിഡന്റ് ഹരികുമാർ അധ്യക്ഷനായ യോഗത്തിൽസമിതി സെക്രട്ടറി സുകുമാരൻ നായർ സ്വാഗതം പറഞ്ഞു.സീനിമ – സീരിയൽ താരo കുമാരി സോനു അവർഡുകൾ സമ്മാനിച്ചയോഗത്തിൽ സമിതി ജോയിൻ സെക്രട്ടറി സുരേഷ് മാമുട്ടിൽ നന്ദി പറഞ്ഞു. തുടർന്ന് മിമിക്രി താരങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു.
ആദരവ് സംഘടിപ്പിച്ചു
