- രോഹിത് ശര്‍മയും അനിരുദ്ധ് രവിചന്ദറും ബ്രാന്‍ഡ് അംബാസഡര്‍മാര്‍
- ആധുനിക ഡിസൈനുകളില്‍ ചെയിനുകളും ബ്രേസ്ലെറ്റുകളും മോതിരങ്ങളും
തിരുവനന്തപുരം: പുരുഷന്മാര്‍ക്കായുള്ള പ്ലാറ്റിനം ആഭരണശേഖരം വിപുലീകരിച്ച് പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യ. മെന്‍ ഓഫ് പ്ലാറ്റിനം ബ്രാന്‍ഡിനു കീഴില്‍ ചെയിനുകള്‍, പെന്‍ഡന്റുകള്‍, ബ്രേസ്ലെറ്റുകള്‍, മോതിരങ്ങള്‍ എന്നിവയുടെ പുതിയ ഡിസൈനുകളാണ് അവതരിപ്പിച്ചത്. ക്രിക്കറ്റ് താരം രോഹിത് ശര്‍മയും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും പുതിയ പരസ്യപ്രചാരണത്തിന്റെ ഭാഗമാണ്.
ആത്മവിശ്വാസം, സ്ഥിരോത്സാഹം, സ്വന്തം വഴിയിലൂടെ മുന്നേറാനുള്ള ദൃഢനിശ്ചയം എന്നിവ വിജയത്തിന്റെ അടിത്തറയാണെന്ന ആശയമാണ് ശേഖരം മുന്നോട്ടുവയ്ക്കുന്നത്. ശ്രദ്ധേയമായ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ക്കൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ആധുനിക രൂപകല്‍പ്പനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജ്യാമിതീയ രൂപങ്ങള്‍, വ്യത്യസ്ത ഫിനിഷുകള്‍, ഇന്റര്‍ലോക്കിങ് ലിങ്കുകള്‍, റോസ് ഗോള്‍ഡ്, നീല സെറാമിക് തുടങ്ങിയ ഘടകങ്ങള്‍ ഡിസൈനുകളുടെ പ്രത്യേകതയാണ്. പ്ലാറ്റിനത്തിന്റെ കരുത്തും സ്വാഭാവിക വെളുത്ത നിറവും വ്യത്യസ്ത ശൈലികളിലുള്ള ആഭരണങ്ങള്‍ക്ക് മിഴിവേകുന്നു.
വിജയത്തിലേക്കുള്ള യാത്രയില്‍ മൂല്യങ്ങള്‍ക്കും സ്വയംവിശ്വാസത്തിനുമുള്ള പ്രാധാന്യമാണ് ശേഖരത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വൈശാലി ബാനര്‍ജി പറഞ്ഞു. ഓരോരുത്തരുടെയും വ്യക്തിത്വവും ജീവിതയാത്രയും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.
പ്ലാറ്റിനം ട്രിനിറ്റി ചെയിന്‍, പ്ലാറ്റിനം ക്യാപ്‌സ്യൂള്‍ ബ്രേസ്ലെറ്റ്, പ്ലാറ്റിനം ഗ്രൂവ് റിങ്, പ്ലാറ്റിനം അസെന്റ് റിസ്റ്റ്വെയര്‍, പ്ലാറ്റിനം റിഥം ചെയിന്‍ എന്നിവയാണ് ശേഖരത്തിലെ പ്രധാന ഡിസൈനുകള്‍. ഒക്ടോബര്‍ മുതല്‍ രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും. ദസറ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചാണ് വിപണിയിലെത്തിക്കുന്നത്.
