കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ വയോശ്രീപദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് കരുതലിന്‍റെ സ്പര്‍ശമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഭരണനേതൃത്വത്തിലെ 25 സേവന–സമർപ്പണ വർഷങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
“സേവാ സ്പർശം” എന്ന പേരിൽ വയോജനങ്ങൾക്ക് സൗജന്യ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ ഉത്ഘടനം ചെയ്തു.

60 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും സ്വാശ്രയത്വത്തോടെയും മുന്നോട്ടുപോകാൻ സഹായിക്കുന്ന ഉപകരണങ്ങളാണ് പദ്ധതിയിലൂടെ സൗജന്യമായി വിതരണം നടത്തുന്നത് എന്നും,
നിരവധി ആളുകൾ ഇ അവസരം പ്രയോജനപ്പെടുത്തിയത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ ജനോപകാരപ്രദമായ നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ ഇത്തരം പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Dr ഗോകുൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ കെ ശശികുമാർ, ലാൽ കൃഷ്ണ, ജില്ലാ ഉപാധ്യക്ഷൻ അരുൺ മൂലേടം,ബിജെപി ജില്ലാ ഹെൽഡസ്ക് അംഗങ്ങൾ ആയ മൃദുല ,സ്മിത തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *