കാട്ടാക്കട: 25 വർഷത്തെ മാധ്യമപ്രവർത്തന മികവിന് ഡോക്ടറേറ്റ് നേടിയ കാട്ടാക്കടയുടെ അഭിമാനമായ ശ്രീ. നന്ദകുമാറിനെ എസ്.ഡി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി ആദരിച്ചു. സമൂഹത്തോടുള്ള പ്രതിബദ്ധതയും മാധ്യമരംഗത്തെ ദീർഘകാല സമർപ്പണവും മുൻനിർത്തി ലഭിച്ച ഈ ബഹുമതി അദ്ദേഹത്തിന്റെ സേവനത്തിനുള്ള അർഹമായ അംഗീകാരമാണെന്ന് നേതാക്കൾ പറഞ്ഞു.ചടങ്ങിൽ എസ്.ഡി.പി.ഐ കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ഷംനാദ് കിള്ളി, വൈസ് പ്രസിഡന്റ് ജവാദ് കിള്ളി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജലാലുദ്ദീൻ, സിദ്ദിഖ് എന്നിവർ പങ്കെടുത്ത് ശ്രീ. നന്ദകുമാറിന് ഉപഹാരം നൽകി ആശംസകൾ അറിയിച്ചു.അതോടൊപ്പം, ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകി അനുമോദിച്ചു.പരിപാടിയിൽ സംസാരിച്ച നേതാക്കൾ, പാർട്ടിയുടെ സ്ഥാപകദിനമായ ജൂൺ 21-ന്റെ ഭാഗമായി ഒരുമാസം നീണ്ടുനിൽക്കുന്ന സേവന-ജനസമ്പർക്ക പ്രവർത്തനങ്ങൾ കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവൻ ബ്രാഞ്ചുകളിലും സംഘടിപ്പിക്കുമെന്ന് അറിയിച്ചു.പരിപാടികളുടെ ഭാഗമായി പതാക ഉയർത്തൽ, മധുരവിതരണം, നിർധനരായ രോഗികൾക്ക് സഹായം നൽകൽ, പൗരപ്രമുഖരെയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും ആദരിക്കൽ, പാർട്ടിയിലേക്ക് പുതുതായി എത്തുന്നവർക്ക് അംഗത്വ വിതരണം എന്നിവ നടത്താൻ കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായും നേതാക്കൾ അറിയിച്ചു.
ഡോക്ടറേറ്റ് നേടിയ മാധ്യമപ്രവർത്തകൻ ശ്രീ. നന്ദകുമാറിനെ ആദരിച്ചു; എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും അനുമോദിച്ചു
