മാള :നേപത്ഥ്യയുടെ 17-ാമത് കൂടിയാട്ട മഹോത്സവത്തിന് മൂഴിക്കുളത്തുള്ള നേപത്ഥ്യ കുത്തമ്പലത്തിൽ തിരി തെളിഞ്ഞു. ജറുസലേം ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ഷുൽമാൻ മഹോത്സവം ഉദ്ഘാടനം ചെയ്തു.
ഇന്റർനാഷണൽ റിസർച്ച് ഡിവിഷൻ, ഇന്ത്യ ഇന്റർനാഷണൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുധ ഗോപാലകൃഷ്ണൻ്റെ അധ്യക്ഷത വഹിച്ചു.
സംഗീത നാടക അക്കാദമിയുടെ 2025ലെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം നേടിയ കലാമണ്ഡലം മണികണ്ഠനേയും 2024ലെ കേരള കലാമണ്ഡലം യുവപ്രതിഭാ പുരസ്കാരം നേടിയ നേപഥ്യ രാഹുൽ ചാക്യാരേയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മ്യൂണിക് എൽ എം യു സർവകലാശാലയിലെ ഡോ. എലിസ ഗാൻസർ, ജറുസലേം ഹീബ്രു സർവകലാശാലയിലെ മയാൻ നിഡ്ബാക്ക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നേപത്ഥ്യ ഡയറക്ടർ മാർഗി മധു ചാക്യാർ സ്വാഗതവും നേപത്ഥ്യ യദുകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം ശകുന്തളയുടെ നിർവ്വഹണം ഡോ. ഇന്ദു ജി. അവതരിപ്പിച്ചു. മിഴാവിൽ കലാമണ്ഡലം മണികണ്ഠനും നേപത്ഥ്യ ജിനേഷും ഇടയ്ക്കയിൽ കലാനിലയം രാജനും താളത്തിൽ നേപത്ഥ്യ ആരതിയും രംഗാവതരണത്തിന് പിന്തുന്ന യേകി.
20 മുതൽ 24വരെ ‘ മാർഗി മധു ചാക്യാർ സംവിധാനം ചെയ്ത രാവണാങ്കം കൂടിയാട്ടം അരങ്ങേറും ‘
ആഗസ്റ്റ് 27 മുതൽ അമ്മന്നൂർ മാധവ ചാക്യാർ ആട്ടപ്രകാരം രചിച്ച് മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ ചിട്ടപ്പെടുത്തിയ
‘മായാസീതാങ്കം’ കൂടിയാട്ടവും ഉണ്ടാകും.
മഹോത്സവത്തിന് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കലാ പണ്ഡിതന്മാർ കാണികളായി എത്തിയിട്ടുണ്ട്. സെപ്തംബർ മൂന്നിന് മഹോത്സവം സമാപിക്കും
കൂടിയാട്ട മഹോത്സവത്തിന് നേപത്ഥ്യയിൽ തിരി തെളിഞ്ഞു.
