താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് മേള ഉദ്ഘാടനം ചെയ്യും.
വൈക്കം വടക്കേ നടയിലുള്ള കെ എൻ എൻ സ്മാരക എൻ എസ് എസ് ആഡിറ്റോറിയത്തിൽ ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് മേള നടത്തുന്നത്.
വനിതാ യൂണിയൻ, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന മേളയിൽ പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കൾ, നാടൻ പച്ചക്കറി കൾ, ഓണവിഭവങ്ങൾ, പായസമേള, വിവിധ തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് വരെയുള്ള പ്രദർശന സമയത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന്
യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *