കൊച്ചി: നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഇടപെടലിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സുപ്രിയ മേനോനും നടി രജിഷ വിജയനും. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന്റെ സ്വകാര്യത മാനിക്കാതെയുള്ള പെരുമാറ്റമാണ് ചടങ്ങിനിടെ കണ്ടതെന്ന് ഇരുവരും ആരോപിച്ചു.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുപ്രിയ മേനോന്റെ പ്രതികരണം. ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് അവസാനമായി വിടപറയുന്ന അതീവ വേദനാജനകമായ നിമിഷത്തിൽ ക്യാമറകളും മൈക്കുകളുമായി തള്ളിക്കയറി ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.കൂടുതൽ ദൃശ്യങ്ങൾ ലഭിക്കാനായി കുടുംബാംഗങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് കടന്നുകയറുന്നത് ഇരയെ ലക്ഷ്യമാക്കി അടുക്കുന്ന കഴുകന്മാരുടെ പെരുമാറ്റത്തോട് ഉപമിച്ച സുപ്രിയ, ഇത് മാധ്യമപ്രവർത്തനമല്ലെന്നും മറിച്ച് പ്രദർശനപരമായ സമീപനമാണെന്നും വിമർശിച്ചു.
നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ഇടപെടലിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സുപ്രിയ മേനോനും നടി രജിഷ വിജയനും രംഗത്ത്
