കൊച്ചി ഇൻ്റർനാഷണൽ പോസ്റ്റ് ഓഫീസിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കേണ്ട നൂറുകണക്കിന് പാർസലുകൾ കെട്ടിക്കിടക്കുന്നു

കൊച്ചി: കൊച്ചി ഇൻ്റർനാഷണൽ പോസ്റ്റ് ഓഫീസിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കേണ്ട നൂറുകണക്കിന് പാർസലുകൾ കെട്ടിക്കിടക്കുന്നു. തപാൽ ചാക്കുകളുടെ ലഭ്യതക്കുറവാണ് സർവീസ് തടസപ്പെടാൻ പ്രധാന കാരണമായതെന്നാണ് പുറത്ത് വരുന്ന വിവരം.ടെൻഡർ നടപടികളിലെ കാലതാമസത്തെ തുടർന്ന് ആവശ്യമായ തപാൽ ബാഗുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് ആക്ഷേപം. ഇതോടെ വിദേശത്തേക്ക് അയക്കാനിരുന്ന പാർസലുകൾ ഓഫീസിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിക്കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *