കോവളം :വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിന് കിഴിലെ അൻവാറുൽ അനാം മദ്രസയിൽ പ്രവേശനോൽസവം നടന്നു.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി അംഗം സഫറുള്ള ഖാൻ ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം അൽ ഉസ്താദ് നൗഫൽ മന്നാന്നി മുഖ്യ പ്രഭാഷണം നടത്തി.അൻവാറൂൽ അനാം മദ്രസ അദ്ധ്യാപകൻ നസീർ മഹ്ളരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അൻവാറൂൽ അനാം മദ്രസ അദ്ധ്യാപകൻ അഹമ്മദ് കബീർ മഹ്ളരി ഖിറാഅത്തു അവതരിപ്പിച്ചു.പി ടി എ കമ്മിറ്റിയിലെ മുൻ പ്രസിഡന്റ് അബ്ബാസ് സ്വാഗതവും കബീർ ഉസ്താദ് നന്ദിയും പറഞ്ഞു. വിവിധ മത്സരപരിക്ഷകളിൽ വിജയികളായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Related Posts
ക്രിക്കറ്റ് ആവേശമാക്കാൻ കെസിഎ; ‘റോഡ് ടു കെസിഎൽ പദ്ധതിയുടെ പ്രഖ്യാപനം കായിക മന്ത്രി ഒ.ജെ. ജെനീഷ് നിർവഹിച്ചു
തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് ക്രിക്കറ്റിൽ മികച്ച അവസരങ്ങളൊരുക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ‘റോഡ് ടു കെ.സി.എൽ.’ പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും കായികമന്ത്രി ഒ.ജെ. ജെനീഷ് നിർവഹിച്ചു.ചടങ്ങിൽ 70-ാമത്…
ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു
പത്തനംതിട്ട: അടൂരിൽ വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും…
ലോക ഭക്ഷ്യ സുരക്ഷാ ദിനം: ക്വിസ് മത്സരത്തിൽ സെന്റ് ജോർജ്സ് കോളജ് അരുവിത്തുറ ചാമ്പ്യന്മാർ
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ്സ് കോളജ് ചാമ്പ്യന്മാരായി. ആറ് കോളജുകളിൽ നിന്നായി ഇരുപതോളം ടീമുകൾ…
