പീരുമേട് :സുതാര്യവും സുഗമവുമായ തിരഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. പരസ്യപ്രചാരണം ഇന്ന വൈകിട്ട് 6 ന് സമാപിക്കും. മറ്റന്നാള്‍ നിശബ്ദപ്രചാരണമാണ്. 9ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ജില്ലയിലെ എല്ലാ സമ്മതിദായകരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 805427 ആണ്. പുരുഷന്മാര്:397586, സ്ത്രീകള്‍:407833, ട്രാന്‍സ്ജെന്‍ഡര്‍:08തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6460 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1614 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,1614 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍,3232 സെക്കന്‍ഡ്/തേര്‍ഡ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് നിയമനം. പോളിംഗ് ഉദ്യോഗസ്ഥരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വിതരണകേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച 35 കെ. എസ്. ആര്.ടി.സി ബസുകള്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തും. ജില്ലയില്‍ ആകെ 1076 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന 38 ബൂത്തുകളും,14 മോഡല്‍ പോളിംഗ് സ്റ്റേഷനുകളും ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാണ്.
Related Posts
മെസ്സി വിഷയത്തിൽ നികുതി വെട്ടിപ്പ്: റിപ്പോർട്ടർ ചാനൽ കമ്പനിക്ക് 56 കോടി രൂപയുടെ ജിഎസ്ടി നോട്ടിസ് അയക്കാൻ നീക്കം
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 56.32 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് നൽകാൻ ഒരുങ്ങി ജിഎസ്ടി വകുപ്പ്. നികുതി കുടിശ്ശികയ്ക്കൊപ്പം…
ആന്ധ്രയിൽ വിഷപ്പാൽ കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു
രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മായം കലര്‍ന്ന പാല് കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഏഴ് പേര് രാജമഹേന്ദ്രവരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്ന്…
തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി
തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 അതിർത്തി ജില്ലകൾക്ക് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ്…
