പറവൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടിക വർഗ്ഗ ജനവിഭാഗങ്ങളുടെ പിന്തുണ യു.ഡി.എഫ് സ്ഥാനാർഥികൾക്കാണെന്ന് കേരള ഉള്ളാടൻ മുന്നേറ്റ സഭ സംസ്ഥാന ജനറൽ സെക്രട്ടറി സലിം തുരുത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 37 പട്ടിക വർഗ്ഗ വിഭാഗങ്ങളും യു.ഡി. എഫിന് വേണ്ടി പൗരാവകാശം രേഖപ്പെടുത്തണമെന്ന് സലിം തുരുത്തിൽ ആഹ്വാനം ചെയ്തു. കേരളത്തിൽ ആദ്യമായി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന് പ്രത്യേകം മന്ത്രിയെ നൽകിയത് യു.ഡി.എഫാണ്. പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന പല ഗ്രാൻ്റുകളും ഇ ഗ്രാൻ്റും ഉൾപ്പെടെ പിണറായി ഭരണത്തിൽ ഇല്ലാതായി. പട്ടിക വർഗ്ഗക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന ഭക്ഷ്യകിറ്റുകൾ പോലും നിർത്തലാക്കി. ലൈഫ് മിഷൻ, സേവ് പദ്ധതി എന്നിവയിൽ നിന്നും പട്ടിക വർഗ്ഗ വിഭാഗത്തെ ഒഴിവാക്കി. പത്ത് വർഷത്തെ പിണറായി ഭരണത്തിൽ പട്ടിക വർഗ്ഗത്തിന് അർഹതപ്പെട്ട പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടുവെന്ന് സലീം തുരുത്തിൽ പറഞ്ഞു.
പട്ടിക വർഗ്ഗ ജനവിഭാഗങ്ങളു ടെ പിന്തുണ യു.ഡി.എഫിന്
