കൊട്ടാരക്കര: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കൊട്ടാരക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ നൂറിലധികം അന്തേവാസികൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ഡോ. വി. മോഹനൻ പോറ്റി, ഡോ. ഷെറിസി, ഡോ. സ്മിത്ത് കുമാർ.എ. ആർ ,ഡോ. അമൃത സജീവൻ, ഡോ. സൂര്യ ആനി ലോയ്സ്, ഡോ. മനോജ് മോഹൻ, ഡോ. ആര്യ, ഡോ. ഗീതു, ഡോ . കാർത്തിക, ഡോ. അക്ഷിത എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. അന്തേവാസികളെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയും അവർക്കാവശ്യമായ ഔഷധങ്ങൾ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. വാർദ്ധക്യകാല ആരോഗ്യപ്രശ്നങ്ങൾക്കും ജീവിതശൈലീ രോഗങ്ങൾക്കും ആയുർവേദ രീതിയിലുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ഡോക്ടർമാർ അവബോധം നൽകി.ക്യാമ്പിന് ശേഷം ഗാന്ധിഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീമതി പ്രസന്ന സോമരാജൻ ( ഗാന്ധി ഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് മെമ്പർ )സേവനമനുഷ്ഠിച്ച എല്ലാ ഡോക്ടർമാരെയും ആദരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഗാന്ധിഭവനിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു
