ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് രണ്‍വീര്‍ സിങ്-ആദിത്യ ധര്‍ ചിത്രം ‘ധുരന്ധര്‍: ദി റിവഞ്ച്’ 1500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോഴാണ് ചിത്രം ഈ ചരിത്ര നേട്ടം കൈവരിക്കുന്നത്. ആഗോളതലത്തില്‍ 1501 കോടി രൂപയാണ് ഇതുവരെയുള്ള കളക്ഷന്‍. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ മാര്‍ക്കറ്റില്‍നിന്നു മാത്രം 1134 കോടി രൂപ സ്വന്തമാക്കി.
ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി രണ്‍വീറിന്റെ ‘ധുരന്ധര്‍ 2’
