ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവുന്നില്ല;20കാരൻ ജീവനൊടുക്കി

നാസിക്: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവില്ലെന്ന് ആരോപിച്ച് പൂനെയിൽ 20കാരൻ ജീവനൊടുക്കി. നാസിക്കിലെ ജംബുല്‍വാഡി സ്വദേശിയായ മുഹമ്മദ് സാദ് ആസിഫ് സയ്യദ് ആണ് മരിച്ചത്.മാനസിക പീഡനം സഹിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് ആസിഫ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഒരു സുഹൃത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.ഭാര്യ കരിമുന്നീസ (നിഷ ഖാൻ) ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ വീഡിയോയിൽ എടുത്തുപറഞ്ഞ് യുവാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *