ഡി എസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

കേരളത്തിലെ നവോത്ഥാന നായകനായ മന്നത്തെ പത്മനാഭന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക്‌ അലയൻസിന്റെ ഭാഗമായതായി ബിജെപി കേരള പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ബിജെപി ഹെഡ് ക്വാർട്ടേഴ്സ് ആയ മാരാർജി ഭവനിൽ ഡീ എസ് ജെ പി സംസ്ഥാന നേതാക്കളുടെയും, ബിജെപി നേതാവ് എന്‍ രാധാകൃഷ്ണന്റെയും, യോഗക്ഷേമസഭ സ്റ്റേറ്റ് കൗൺസിൽ മെമ്പർ മുരളീധരൻ നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ ആണ് പ്രഖ്യാപനം നടന്നത്.മുന്നോക്ക സമുദായങ്ങളുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക് അലൈൻസിന് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നിരുപാധികപിന്തുണ നൽകിയിരുന്നു. സംസ്ഥാനത്തെ മാറിമാറി വരുന്ന ഇടതുപക്ഷ വലതുപക്ഷ മുന്നണികൾ ന്യൂന പക്ഷ പ്രീണനം മുറുകെ പിടിക്കുമ്പോൾ ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് വേണ്ടി 10% ews സംവരണം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ ചൂണ്ടിക്കാട്ടി.”കേരളത്തിൽ 20 ശതമാനത്തിൽ പരം വരുന്ന മുന്നോക്ക സമുദായങ്ങൾ, വിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും വലിയ വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മാറണമെങ്കിൽ നമുക്ക് താങ്ങായ, ആഗോളതലത്തിൽ മറ്റു രാജ്യങ്ങൾ ഉറ്റു നോക്കുന്ന, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങൾ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.”രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എൻഡിഎയിൽ വ്യവസായ പ്രമുഖനായ സാബു ജേക്കബിന്റെ 20 20 പാർട്ടിയെ ഉൾപ്പെടുത്തിയത് കേരളത്തിൽ വ്യവസായത്തോടുള്ള ശത്രുത മനോഭാവം ഇല്ലാതാക്കാൻ സഹായിക്കും, കേരളത്തിൽ ശബരിമല ഗുരുവായൂർ തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ നടക്കുന്ന സ്വർണ്ണകൊള്ള ഉൾപ്പെടെയുള്ള വൻ അഴിമതികൾ നിർത്തലാക്കാൻ പ്രബുദ്ധരായ വോട്ടർമാർ ഈ തിരഞ്ഞെടുപ്പ് ഉപയോഗിക്കണം, പാർട്ടി ജനറൽ സെക്രട്ടറി എസ് എസ് മേനോൻ പറഞ്ഞു.ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നായർ ഐക്യവേദിയുമായി ചേർന്ന് ഡി എസ് ജെ പി മാർച്ച് 7 മുതൽ 13 വരെ കാസർഗോഡ് തിരുവനന്തപുരം വരെ വിജയകരമായി നടത്തിയ അവകാശ യാത്ര ജനശ്രദ്ധ നേടിയിരുന്നു എന്നും, അത് എൻഡിഎ ക്ക് തെരഞ്ഞെടുപ്പിൽ വലിയതോതിൽ അനുകൂലമാകുമെന്നും, പാർട്ടി വൈസ് പ്രസിഡൻറ് ഹരികുമാർ മേനോൻ അഭിപ്രായപ്പെട്ടു. ഫോൺ 9400911911

Leave a Reply

Your email address will not be published. Required fields are marked *