പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഐഐടി വിദ്യാർഥിനിക്ക് നേരെ കാമ്പസിനുള്ളിൽ അജ്ഞാതന്റെ ആക്രമണം.ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെയായിരുന്നു തലയ്ക്ക് അടിയേറ്റത്.പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസബ പൊലീസ് അന്വേഷണം ആരംഭിച്ചുണ്ട്.
പാലക്കാട്ട് ഐഐടി വിദ്യാർഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം
