പെരുമ്പടയെ പറവൂരിൻ്റെ മുഖ്യകവാടമാക്കാൻ തയ്യാറെടുത്ത് കേന്ദ്രമന്തി ജോർജ് കുര്യൻ.കഴിഞ്ഞ ദിവസം ആലുവയിൽ സമരസമിതി ഭാരവാഹികൾ സമർപ്പിച്ച രൂപരേഖയും നിവേദനവും പരിഗണിക്കുന്നതിൻ്റെ ഭാഗമായി പറവൂരിൽ നടക്കുന്ന കുര്യപ്പിള്ളി സമരസമിതി, കൂനംമാവ് സമരസമിതി, പട്ടണം സമരസമിതി, പെരുമ്പടന്ന സമരസമിതി ഭാരവാഹികളെ സംയുക്തമായി പങ്കെടുപ്പിച്ച് അവലോകനയോഗം ഉടനടി സംഘടിപ്പിക്കുമെന്ന് BJPയുടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാജീവ് ചന്ദ്രശേഖർ ഇന്ന് മുനമ്പത്ത് നടന്ന കൂടിക്കാഴ്ചയിൽ പ്രസ്താവിച്ചു. കേന്ദ്ര ഗവൺമെൻ്റ എറണാകുളം ജില്ലയിൽ പരിഗണിക്കുന്ന വയഡ്കറ്റ്കൾ നിർമ്മാണം നടക്കാത്ത കുനം മാവിലും പെരുമ്പടന്നയിലും സാധ്യത കൂടുതലാണെന്നും അതിനുള്ള ഒരുക്കങ്ങൾക്ക് മുന്നിലുണ്ടാവുമെന്നും പറവൂരിൽ നടക്കുന്ന അവലോകന യോഗത്തിൽ വെക്തമായ ചിത്രം തെളിയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ദേശീയപാത ജനകിയസമരസമിതി നേതാക്കളായ ചെറിയാച്ചൻ കുര്യപ്പിള്ളി, ഉദയഭാനു പി.എസ്, സുധീഷ് തോപ്പിൽ, ബോബൻ വി.എസ്, ഓ.എൻ ബോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു
പെരുമ്പടയെ പറവൂരിൻ്റെ മുഖ്യകവാടമാക്കാൻ തയ്യാറെടുത്ത് കേന്ദ്രമന്തി ജോർജ് കുര്യൻ
