കണ്ണൂർ: ഓരോ ദിനം കഴിയുന്തോറും കണ്ടും കേട്ടും ക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ രംഗത്തെ മനം മടുക്കുന്ന ഗന്ധമേറിയ വിഴുപ്പ് ഭാണ്ഡങ്ങളല്ലാ പ്രവാസികൾ രാഷ്ട്രത്തിന് നൽകിയതെന്ന ബോദ്ധ്യത ഭരണകൂടവും രാഷ്ട്രീയക്കാരും ഓർക്കണമെന്നും ഇന്നു കാണുന്ന എല്ലാവികസനങ്ങൾക്കും ആവശ്യമായ വിദേശ ധനം രക്തം വിയർപ്പാക്കി രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ട രാജ്യ സ്നേഹികളാണ് പ്രവാസികളെന്ന ഓർമ്മ ആരും വിസ്മരിക്കരുതെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ദേശീയ ( സെൻട്രൽ ) കമ്മിറ്റിചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു. കാലം തെളിയിച്ച ചരിത്രം മറന്നു പ്രവാസികളെ നിന്ദിക്കരുതെന്നും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മടങ്ങിയെത്തിയ പ്രവാസികൾ സ്വീകരിച്ച നയം നിയമസഭയിലും സ്വീകരിച്ചാൽ ഉണ്ടാകുന്ന ഫലം എൽ.ഡി.എഫ് ശ്രദ്ധയോടെ ചിന്തിക്കണമെന്നും അഹമ്മദ് തുടർന്നഭിപ്രായപ്പെട്ടു.എൻ.ആർ.ഐ. കൗൺസിലിന്റെ നിയന്ത്രണത്തിൽ കണ്ണൂർ അഴിക്കോട് പ്രവർത്തിച്ചു വരുന്നഗൾഫ് റിട്ടേണീസ് വെൽഫയർ അസ്സോസിയേഷന്റെ ആധുനീകരിച്ചഓഫീസിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ദിവസം ( ഫെബ്രുവരി 16 തിങ്കൾ ) രാവിലെ 11 മണിക്ക് ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസ് ഉദ്ഘാടനത്തിനെത്തിയ ചെയർമാൻ ഡോ.എസ്. അഹമ്മദിന് ഹൃദ്യമായ വരവേല്പുംസ്വീകരണവും നൽകി. രണ്ട് പതിറ്റാണ്ടിന് മുമ്പ്2005 ൽ കണ്ണൂർ ജില്ലയിൽ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവാസി സംഘടന ഇന്നു രണ്ട് സഹകരണ സ്ഥാപനങ്ങളും രണ്ട്ഓൺ ലൈൻ സർവ്വീസ് സെന്ററുകളും പരസ്പര ധനസഹായ വായ്പാ പദ്ധതികളും നടത്തി വരികയാണെന്നു അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് കെ.പി.രാജൻ നമ്പ്യാർ വ്യക്തമാക്കി. സംഘടനയുടെ ഏറ്റവും മുതിർന്ന 90 വയസ്സുള്ള ഗോപിനാഥൻ നാട മുറിച്ച് ഓഫീസിനുള്ളിൽ പ്രവേശിച്ചു. സ്ഥാപകരായ മുതിർന്ന നേതാക്കളെ ആദരിച്ചു. വി.രാമചന്ദ്രൻ ( വി.ആർ.സി. ), കെ. ശേഖരൻ നമ്പ്യാർ, കെ.പി.രാജൻ നമ്പ്യാർ, ഉണ്ണി നമ്പൂതിരി, ഗംഗാധരൻ വണ്ണാരത്ത്, പ്രശാന്തൻ, ലത്തീഫ്,പി.കെ.രാമചന്ദ്രൻ നമ്പ്യാർ, രമേശൻ,ടി.നാരായണൻ, ഷാഹിൽ ഹമീദ് അഴീക്കൽ, എം.ഗോപിനാഥ്, പ്രേമ രാമചന്ദ്രൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി.പ്രവാസി പെൻഷൻ പദ്ധതിയിൽ നിലനിൽക്കുന്ന എല്ലാ നൂലാമാലകളും അടിയന്തിരമായിപരിഹരിക്കണമെന്നു ആവശ്യപ്പെടുന്നപ്രമേയo തുടർന്നു നടന്ന നിർവ്വഹണ സമിതി യോഗം അംഗീകരിച്ചു.
രാഷ്ട്രീയ വിഴുപ്പ് ഭാണ്ഡമല്ല പ്രവാസികൾ രാഷ്ട്രത്തിനു നൽകിയത്; രക്തം വിയർപ്പാക്കി നേടിയ വിദേശ ധനമാണു;പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്
