ചാലക്കുടി സെന്റ് മേരീസ് ഫൊറോനാ പള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ വികാരി വർഗീസ് പാത്താടനച്ചൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോസി കോട്ടേക്കാരൻ, ട്രഷറർ മിഥുൻ മാത്യൂസ്, രൂപത കേന്ദ്രസമിതി മെമ്പർ ജോഷി പുത്തരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ കുടുംബയൂണിറ്റ് ഭാരവാഹികളും ഇടവകാംഗങ്ങളും കൂടി, ചാലക്കുടിയിൽ നിന്ന് ആരംഭിച്ച് വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്ന ഒരു ബസ് വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്, ഇന്ന് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ കേരള ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് എന്നിവർക്ക് നിവേദനം നൽകി. ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ ഈ ആവശ്യം അംഗീകരിക്കുകയും ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയിലും ഒരു ബസ് വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്നതിന് അനുവദിച്ചു നൽകുകയും ചെയ്തു. ചാലക്കുടിയിലെ പുതിയ ബസ് ടെർമിനലിന്റെ നിർമ്മാണോദ് ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ചാലക്കുടി-വേളാങ്കണ്ണി ബസ് അനുവദിച്ചു
