എൻ എസ് ക്യു എഫ് കോഴ്സുകളെല്ലാം പി എസ് സി അംഗീകരിക്കണം: വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ

വൊക്കേഷണൽ ഹയർ സെക്കണ്ടറി എജുക്കേഷൻ വകുപ്പിലെ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരുടെ സംഘടനയായ ആൾ കേരള വി എച്ച് എസ് വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മാത്തൂർ സി എഫ് ഡി വി എച്ച് എസ് സ്കൂളിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡൻ്റ് സമീർ സിദ്ദീഖി പി, ജനറൽ സെക്രട്ടറി ഷാലു ജോൺ, സംസ്ഥാന ട്രഷറർ വിനോദ് കെ എസ് തുടങ്ങിയവർ ഓൺലൈനിലൂടെയും സംസാരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ നിലവിലുള്ള എൻ എസ് ക്യു എഫ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ കോഴ്സുകളും പി എസ് സി അംഗീകരിക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് സമീർ സിദ്ദീഖി പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഡി ജി ഇ , വി എച്ച് എസ് ഇ ഡപ്പൂട്ടി ഡയറക്ടർ തുടങ്ങിയവർക്ക് നിവേദനവും നൽകി.സമ്മേളനം സംഘടനയുടെ മുൻ ജില്ലാ സെക്രട്ടറി മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനിത. വി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ സുനിത പി. കെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. മാലിനി നന്ദിയും പറഞ്ഞു.ഈ വർഷം റിട്ടയർ ചെയുന്ന അനിൽ കുമാർ, ഗീത എന്നിവർക്ക് സമ്മേളനത്തിൽ ആദരവും യാത്രയയപ്പും നൽകി. സംഘടനയുടെ ഭാരവാഹികളായി സുനിത വി യെ സെക്രട്ടറിയായും , സ്മിഷ ആർ നെ പ്രസിഡണ്ടായും , സുനിത പി കെ യെ ട്രഷററായും , സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായി മാലിനി ആർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി കവിത പി, സുരേഷ് ജോൺ , രാമൻ എം, അരുൾജ്യോതി പി എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *