ചിറമംഗലം: അകാലത്തിൽ പൊലിഞ്ഞ ചിറമംഗലം ബാഡ്മിന്റൺ ക്ലബ് താരം നുബൈദിന്റെ സ്മരണയ്ക്കായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി. ജലീൽ ചുക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ 28-ാം ഡിവിഷൻ കൗൺസിലർ പി.കെ മനോജ് മാസ്റ്റർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബുകൾ മാറ്റുരച്ച മത്സരത്തിൽ ഫെഫ പുത്തൻപീടികയുടെ സൽമാൻ, അഫ്സൽ സഖ്യം ജേതാക്കളായി. ആവേശകരമായ ഫൈനലിൽ സി.ബി.സി ചിറമംഗലത്തിന്റെ സിദ്ധിക്ക്, ഷാനി എന്നിവർ റണ്ണേഴ്സ് അപ്പായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫെഫയിലെ സൽമാനെ തിരഞ്ഞെടുത്തു.ചടങ്ങിൽ ഡോ. ആദിൽ, പി. കുഞ്ഞമ്മദ്, സുബൈർ എന്നിവർ സംസാരിച്ചു. സംഘാടക സമിതിക്ക് വേണ്ടി റഫീഖ് കൈറ്റാല നന്ദി രേഖപ്പെടുത്തി. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നുബൈദിന്റെ ഓർമ്മകൾ പുതുക്കാനും ടൂർണമെന്റിലൂടെ സാധിച്ചു.
നുബൈദ് സ്മരണാർത്ഥം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു; ഫെഫ പുത്തൻപീടിക ജേതാക്കൾ
